സ്‌കൂള്‍ കായികോത്സവത്തിന് തുടക്കമായി; ആദ്യ സ്വര്‍ണം എറണാകുളം കരസ്ഥമാക്കി

state-athletic-meetമലപ്പുറം: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് തുടക്കമായി. മേളയിലെ ആദ്യ സ്വര്‍ണം എറണാകുളം ജില്ല കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണം കരസ്ഥമാക്കിയത്. തിരുവനന്തപുരം സായിയിലെ അഭിനവ് സുരേന്ദ്രന്‍ വെളളിയും പാലക്കാട് പറളി സ്‌കൂളിലെ പിഎന്‍ അജിത്ത് വെങ്കലവും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ പാലക്കാടിന്റെ സി. ബബിത സ്വര്‍ണം നേടി. ദേശീയ റെക്കോര്‍ഡോടെയാണ് ബബിതയുടെ നേട്ടം. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശിനാണ് സ്വര്‍ണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!