15 വയസ് പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ കുറ്റം സമ്മതിച്ചു

പതിനഞ്ചു വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുമായി ലൈംഗിക പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ആദം ജോണ്‍സണ്‍ കുറ്റം സമ്മതിച്ചു. പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് ഉപയോഗിച്ചു എന്നതില്‍ വരുന്ന നാല് കുറ്റങ്ങളാണ് താരത്തിന്റെ പേരില്‍ ചുമത്തിയിട്ടുള്ളതെങ്കിലും രണ്ട് കുറ്റങ്ങള്‍ മാത്രമാണ് വിചാരണയ്ക്കിടെ ജോണ്‍സണ്‍ സമ്മതിച്ചത്.

ലൈംഗിക ചുവയോടെ പെണ്‍കുട്ടിയെ ചുംബിച്ചു എന്ന കുറ്റമാണ് ജോണ്‍സണ്‍ ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയിലെ വിചാരണയ്ക്കിടയില്‍ സമ്മതിച്ചത്. പെണ്‍കുട്ടിയെ ലൈംഗികതയ്ക്ക് വിധേയമാക്കിയെന്ന കുറ്റം ജോണ്‍സണ്‍ നിഷേധിച്ചിട്ടുണ്ട്. കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജയില്‍ ശിക്ഷയോ പിഴയോ ജോണ്‍സണ് ലഭിച്ചേക്കാം.

ഓണ്‍ലൈന്‍ വഴി കണ്ടുമുട്ടിയ പെണ്‍കുട്ടി 16 വയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ജോണ്‍സണ്‍ ഇടപെട്ടതെന്ന് പോലീസ് പറഞ്ഞിരുന്നു. ആറ് സ്ത്രീകളും ആറ് പുരുഷന്മാരും അടങ്ങിയ ബഞ്ചാണ് ആദം ജോണ്‍സന്റെ കേസില്‍ വാദം കേള്‍ക്കുന്നത്. പങ്കാളിക്കും മകള്‍ക്കുമൊപ്പമായിരുന്നു ജോണ്‍സണ്‍ കോടതിയില്‍ എത്തിയത്. സണ്ടര്‍ലന്റ് സ്വദേശിയായ ജോണ്‍സണ്‍ മിഡില്‍സ്‌ബ്രോയിലാണ് കരിയര്‍ ആരംഭിച്ചത്. പിന്നീട് മാഞ്ചസ്റ്റര്‍ സിറ്റിയിലും നിലവില്‍ സണ്ടര്‍ലന്റിനുവേണ്ടിയും കളിച്ചുകൊണ്ടിരിക്കുകയാണ് ജോണ്‍സണ്‍. ഇംഗ്ലണ്ട് ദേശീയ ടീമിനുവേണ്ടി 12 തവണ ജഴ്‌സിയണിഞ്ഞിട്ടുള്ള ജോണ്‍സണ്‍ മികച്ച കളിക്കാരനായാണ് വിലയിരുത്തപ്പെടുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!