അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ ഫൈനലിലെത്തി

മീര്‍പുര്‍: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയെ 97 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 267 റണ്‍സെടുത്തു. മറുപടി ബാറ്റിനിറങ്ങിയ ശ്രീലങ്ക 42.4 ഓവറില്‍ 170 റണ്‍സെടുത്ത് പുറത്തായി.  ശ്രീലങ്കയുടെ അസിത ഫെര്‍ണാണ്ടോ നാല് ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തമാക്കി. ലഹിരു കുമാര, തിലന്‍ നിമേശ് എന്നിവര്‍ ഇന്ത്യയ്‌ക്കെതിരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 108 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ ലങ്കക്ക് നഷ്ടമായിരുന്നു. നേരത്തേ ടോസ് നേടിയ ലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് അന്‍മോല്‍പ്രീത് സിങ് (72), സര്‍ഫ്രാസ് ഖാന്‍ (59), വാഷിങ്ടണ്‍ സുന്ദര്‍ (43), എന്നിവരാണ്.

അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, നേപ്പാള്‍ ടീമുകളെ തോല്‍പിച്ച് ഗ്രൂപ് ഡി ചാമ്പ്യന്മാരായി നോക്കൗട്ട് ഉറപ്പാക്കിയ ഇന്ത്യ ക്വാര്‍ട്ടറില്‍ നമീബിയയെ 197 റണ്‍സിന് തകര്‍ത്താണ് സെമിയിലത്തെിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!