കളിക്കിടെ റഫറിക്ക് റെഡ് കാര്‍ഡ്… വീഡിയോ കാണാം

കളിക്കിടെ റഫറിക്ക് റെഡ് കാര്‍ഡ്… വീഡിയോ കാണാം

അങ്കാറ: അച്ചടക്കം ലംഘിച്ച ഫുട്‌ബോള്‍ താരത്തെ ചുവപ്പുകാര്‍ഡ് കാണിച്ച റഫറിക്കെതിരെ സഹതാരം ചുവപ്പുകാര്‍ഡ് ഉയര്‍ത്തികാട്ടി. തുര്‍ക്കി സൂപ്പര്‍ ലീഗിലാണ് ഏവരേയും അമ്പരപ്പിച്ച നാടകീയ സംഭവം.

തുര്‍ക്കി ലീഗിലെ ചിരവൈരികളായ ട്രാബ്‌സോന്‍സ്‌പൊറും ഗലാറ്റസാരെയും തമ്മിലായിരുന്നു മത്സരം. ആദ്യത്തെ രണ്ട് താരങ്ങള്‍ പുറത്തായ ശേഷം 86ആം മിനുട്ടില്‍ ഉമുത് ബുലുതിനെ പെനാല്‍റ്റി ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ട്രാബ്‌സോന്‍സ്‌പൊറുടെ ലൂയിസ് കവാന്‍ഡയും പുറത്തു പോയതോടെ കളി കയ്യാങ്കളിയാവുകയായിരുന്നു. ചുവപ്പു കാര്‍ഡ് കാണിക്കപ്പെട്ട് സഹതാരത്തിന് വേണ്ടി ട്രാബ്‌സോന്‍സ്‌പൊര്‍ താരങ്ങള്‍ റഫറിയോടു തട്ടിക്കയറി.

ഇതിനിടെ സാലിഹ് ഡര്‍സന്‍ റഫറിയുടെ ചുവപ്പു കാര്‍ഡ് തട്ടിയെടുത്ത് റഫറിയെ തന്നെ കാണിക്കുകയായിരുന്നു. സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ നടപടിയുണ്ടാകാനാണ് സാധ്യത.

https://youtu.be/dQHqq4g-NyI


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!