ഏഷ്യാ കപ്പ്‌ : ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന്‌ തകര്‍പ്പന്‍ ജയം

ധാക്ക: ശ്രീലങ്കയ്‌ക്കെതിരേ നടന്ന ഏഷ്യാ കപ്പ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ ബംഗ്ലാദേശിന്‌ 23 റണ്ണിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ബംഗ്ലാദേശ്‌ ഏഴ്‌ വിക്കറ്റിന്‌ 147 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ലങ്കയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ എട്ട്‌ വിക്കറ്റിന്‌ 124 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി നേടിയ സാബിര്‍ റഹ്‌മാന്റെയും (80) ബംഗ്ലാദേശ്‌ ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന പ്രകടനവുമാണ്‌ ലങ്കയുടെ ജയത്തിലേക്കുള്ള വഴിമുടക്കിയത്‌.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!