സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് 9 ന് നിയമസഭയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം നവംബര്‍ 9-ന് വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സോളാര്‍ തട്ടിപ്പും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിൻമേൽ സ്വീകരിക്കേണ്ട നടപടികളും മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിന്‍റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെയും നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എടുത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തില്‍ നിന്ന് വിദഗ്ദ്ധ നിയമോപദേശം തേടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!