സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കും: ഉമ്മന്‍ ചാണ്ടി, നല്‍കില്ലെന്ന് നിയമമന്ത്രി

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കും: ഉമ്മന്‍ ചാണ്ടി, നല്‍കില്ലെന്ന് നിയമമന്ത്രി

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. റിപ്പോര്‍ട്ട് തരാത്തത് സാമാന്യ നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിദഗ്ധരുമായി ഇതുസംബന്ധിച്ച് ഉമ്മന്‍ ചാണ്ടി ചര്‍ച്ച നടത്തി.
സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ട്. സോളാര്‍ കമ്മിഷനുമായി ബന്ധപ്പെട്ട അഞ്ചു ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകള്‍ എന്താണെന്ന് മുഖ്യമന്ത്രി ഇതുവരെയൂം പറഞ്ഞിട്ടില്ല. പലതും മറച്ചുവയ്ക്കുന്നുവെന്ന പ്രതീതിയാണ് ഇതുനല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സോളാര്‍ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതുവരെ ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!