ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും, കേസില്‍ കെ. സുരേന്ദ്രന്‍ കക്ഷി ചേരും

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയതിനാല്‍, പുതിയ ബഞ്ചിന്റെ മുന്നിലേക്കാകും കേസ് എത്തുക. കേസില്‍ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കക്ഷി ചേരും.
സരിതയുടെ കത്തും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രതികൂല പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാണ് ഉമ്മന്‍ ചാണ്ടിയുശട പ്രധാന ആവശ്യം. കമ്മിഷന്‍ പരിഗണനാ വിഷയങ്ങള്‍ മറി കടന്നിട്ടുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!