സോളാര്‍ വിവാദം: കേസ് അന്വേഷിക്കാന്‍ പോലീസ് ആസ്ഥാനം സ്‌റ്റേഷനാക്കും

തിരുവനന്തപുരം: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള പുതിയ കേസുകള്‍ പോലീസ് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യും. ഇതിനായി പോലീസ് ആസ്ഥാനം തന്നെ പോലീസ് സ്‌റ്റേഷനായി വിജ്ഞാപനം ചെയ്യും. ഉത്തര മേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപാണ് കേസ് അന്വേഷിക്കുന്നത്. ഐ.ജി. ഇരിക്കുന്ന സ്ഥലം പോലീസ് സ്‌റ്റേഷനാക്കുന്നതോടെ അന്വേഷിക്കുന്ന കേസുകളുടെ എഫ്.ഐ.ആര്‍. ഇവിടുന്നു തന്നെയാകാനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കുന്നത്. പുതിയ നടപടി പോലീസ് സേനയ്ക്കുള്ളിലെ പടലപ്പിണക്കത്തിന്റെ പേരിലാണെന്നും സൂചനയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!