നികുതി വെട്ടിപ്പ്: ആറു ആഡംബര കാറുകള്‍ പിടികൂടി, 376 കാറുകള്‍ക്ക് നോട്ടീസ്

0
1
3d people - man, people push up word "tax"

കോഴിക്കോട്: പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുകൊണ്ട് കേരളത്തില്‍ ഓടുന്ന ആറു ആഡംബര കാറുകള്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നാണ് ശനിയാഴ്ച ആറു കാറുകള്‍ പിടകൂടിയത്.

മലബാര്‍ മേഖലയില്‍ മാത്രം പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള 376 കാറുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇവിടെ 121 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടും നികുതി അടയ്ക്കാന്‍ തയാറായത് ചുരുക്കം ചിലര്‍ മാത്രമാണ്. മലപ്പുറം ജില്ലയില്‍ നോട്ടീസ് ലഭിച്ച 72 വാഹനങ്ങളില്‍ 28 പേര്‍ 2.24 കോടി രൂപ നികുതി ഒടുക്കിയിട്ടുണ്ട്. 17 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയ വയനാട് ജില്ലയില്‍ നികുതി അടയ്ക്കാന്‍ ആരും തയാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here