ഷുഹൈബ് വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മുഴുവനും പ്രതികളേയും പിടികൂടാനുമുള്ള ആര്‍ജ്ജവം കേരള പോലീസിനുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യം ഉദിക്കുന്നു പോലുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!