പോലീസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നു: സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകള്‍ അധികരിക്കുന്നതായി സെന്‍കുമാര്‍. താഴെത്തട്ടില്‍ അത് ഒരു ശതമാനമാണെങ്കില്‍ മേലേത്തട്ടില്‍ നാലു ശതമാനമാണ്. ഐ.പി.എസുകാരിലാണ് ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ ഏറെയെന്നും തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. സേനാംഗങ്ങളുടെ വിടവാങ്ങല്‍ പരേഡിനു ശേഷം ശേഷം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നു സെന്‍കുമാര്‍പറഞ്ഞു. പോലീസ് മേധാവി സ്ഥാനത്തു നിന്ന് ഇന്ന് വിരമിക്കുകയാണ് അദ്ദേഹം. സേനാംഗങ്ങള്‍ അദ്ദേഹത്തിന് വിടവാങ്ങല്‍ പരേഡ് നല്‍കി. ലോക്‌നാഥ് ബെഹ്‌റ പുതിയ ഡി.ജി.പിയാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!