മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ പ്രതികാര നടപടി

കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ പ്രതികാരനടപടി. അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സസ്‌പെന്‍ഡ് ചെയ്യാനും അസോസിയേഷന്‍ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് അഭിഭാഷക അസോസിയേഷന്‍ നടപടിക്ക് ഒരുങ്ങുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!