സുരക്ഷാ വീഴ്ച: മന്ത്രിമാര്‍ കുടുങ്ങി

calicut-bjpകോഴിക്കോട്: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവ മന്ത്രിമാരും പ്രമുഖരും ജനക്കൂട്ടത്തനിടയിലൂടെ വളരെ ബുദ്ധിമുട്ടി സമ്മേളന വേദി വിട്ടു. അതീവ സുരക്ഷയുള്ള കേന്ദ്രമന്ത്രിമാര്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കുന്നതില്‍ ആഭ്യന്തര വകുപ്പ് ദയനീയമായി പരാജയപ്പെട്ടു.

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന നേതാവുമായ എല്‍.കെ. അദ്വാനി, നിലവിലെ അധ്യക്ഷന്‍ അമിത്ഷാ, കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെയൊക്കെ സുരക്ഷാ സംവിധാനമാണ് പരാജയപ്പെട്ടത്. നേരത്തെ പൊതുയോഗസ്ഥലത്തേക്കു പോകാന്‍, ക്രേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ക്ക് ഔദ്യോഗിക വാഹനം പോലും ലഭിച്ചില്ല. ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതോടെ ഇവരുടെ വാഹനങ്ങള്‍ക്കു ചുറ്റും കമാന്റോകളും പോലീസും സുരക്ഷാ വലയം തീര്‍ത്തു.

സമ്മേളനം കഴിഞ്ഞ പ്രധാന മന്ത്രി വേദി വിട്ടതോടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെയായി. വി.ഐ.പികളുടെ വാഹനവ്യൂഹം കടത്തിവിടാന്‍ നിശ്ചയിച്ചിരുന്ന റോഡുകളില്‍ പ്രവര്‍ത്തകര്‍ നിറഞ്ഞതോടെ വാഹനങ്ങള്‍ കുടുങ്ങി. ഈ വഴിയില്‍ ചില വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നതും ഗതാഗത തടസം സൃഷ്ടിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!