ബീഹാർ: രണ്ടാം ഘട്ട വിധി എഴുത്ത് തുടങ്ങി

പാറ്റ്‌ന: ബീഹാർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട പോളിംഗ് തുടങ്ങി. ആറു ജില്ലകളിലെ 32 മണ്ഡലങ്ങളിലായി 546 സ്ഥാനാർത്ഥികളുടെ ജനവിധി ഇന്ന് എഴുതും.

പോളിംഗ് നടക്കുന്ന ആറ് ജില്ലകളും നക്‌സൽ ബാധിത പ്രദേശങ്ങളായതിനാൽ അതീവ സുരക്ഷയാണ് പോളിംഗ് കേന്ദ്രങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്.
സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചില മണ്ഡലങ്ങളിലെ പോളിംഗ് സമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. 11 മണ്ഡലങ്ങളിൽ പോളിംഗ് 7 മണിക്ക് അവസാനിക്കും. 12 മണ്ഡലങ്ങളിൽ വൈകിട്ട് നാല് മണിക്ക് പോളിംഗ് അവസാനിക്കും. ഏഴ് മണ്ഡലങ്ങളിൽ മാത്രമേ ഏഴ് മണി മുതൽ 5 വരെ പോളിംഗ് നടക്കൂ.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!