ഓഹരി വിലയില്‍ കൃത്രിമം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിനു പിഴ

മുംബൈ: ഓഹരിവിപണിയില്‍ കൃത്രിമം കാണിച്ചതിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 22 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 6.99 കോടി രൂപ പിഴ. ബി.ജെ.പി നേതാവായ വിജയ് രൂപാനി മുഖ്യമന്ത്രി കസേരയില്‍ എത്തുന്നതിന് മുമ്പ്, 2011 ജനുവരിക്കുശേമുള്ള ആറു മാസത്തിനിടയിലാണ് ഓഹരി ക്രയവിക്രയം നടന്നത്. 15 ലക്ഷം രൂപ പിഴയാണ് രൂപാനി കുടുംബത്തിനു ചുമത്തിയിട്ടുള്ളത്. കുറ്റക്കാരായ 22 പേരും പരസ്പരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!