6000 കോടിയില്‍ അനര്‍ഹര്‍ കൊണ്ടുപോകുന്നത് എത്ര ? സര്‍വേയില്‍ കണ്ടെത്തിയാല്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്ക്കണം, അതിനു മുമ്പേ പദ്ധതിയില്‍ നിന്ന് പിന്‍മാറൂ

6000 കോടിയില്‍ അനര്‍ഹര്‍ കൊണ്ടുപോകുന്നത് എത്ര ? സര്‍വേയില്‍ കണ്ടെത്തിയാല്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്ക്കണം, അതിനു മുമ്പേ പദ്ധതിയില്‍ നിന്ന് പിന്‍മാറൂ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനുവേണ്ടി പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 6000 കോടി രൂപയില്‍ എത്രശതമാനം അനര്‍ഹര്‍ കൊണ്ടുപോകുന്നു ? പെന്‍ഷനു നിശ്ചയിച്ചിട്ടുള്ള ഒരു ലക്ഷം രൂപയെന്ന കുടുംബ പരിധിക്കു മുകളിലുള്ള നിരവധി പേര്‍ ഈ പണം കൈപ്പറ്റുന്ന 50 ലക്ഷത്തോളം പേരിലുണ്ടെന്നാണ് നിഗമനം.
ഇവരെ ഒഴിവാക്കാന്‍ ഊര്‍ജിത തിരുത്തന്‍ നടപടികളാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തര്‍ക്കം ഒഴിവാക്കുന്നതിന് വരുമാന പരിധിക്കു പുറമേ ചില നിബന്ധനകളും ബാധകമാക്കിയാകും അര്‍ഹത നിര്‍ണയിക്കുക. 1200 ചതുരശ്ര അടിയില്‍ മുകളില്‍ വീടുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍ക്ക് ഒപ്പം താമസിക്കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമി ഉള്ളവര്‍, 1000 സി.സിക്കു മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ള ടാക്‌സി അല്ലാത്ത കാറുള്ളവര്‍ എന്നിവര്‍ക്ക് വരും നാളുകളില്‍ പെന്‍ഷന് അര്‍ഹതയുണ്ടാകില്ല.
മാര്‍ച്ച് അവസാനംവരെ സ്വയം ഒഴിഞ്ഞുപോകാന്‍ ഇക്കൂട്ടര്‍ക്ക് അവസരമുണ്ട്. അതിനുശേഷം നടക്കുന്ന സര്‍വേയില്‍ കണ്ടെത്തിയാല്‍ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്ക്കാന്‍ ബാധ്യസ്ഥരായിരിക്കും. ഈ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം, വിഷുവിനു മുമ്പായി തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ചിട്ടുള്ള പെന്‍ഷന്‍ അപേക്ഷകളില്‍ സര്‍ക്കാര്‍ പരിഗണിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!