ശശീന്ദ്രനെതിരെ നടന്നത് ക്രിമിനല്‍ ഗൂഢാലോചന, അന്വേഷിക്കാന്‍ ഡി.ജി.പിക്ക് മന്ത്രിസഭയുടെ നിര്‍ദേശം

തിരുവനന്തപുരം: മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശശിന്ദ്രന്‍ ട്രാപ്പ് ക്രിമിനല്‍ ഗൂഢാലോചനയെന്ന് കണ്ടെത്തിയ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ക്ലിപ്പിംഗിലെ ശബ്ദം ശശിന്ദ്രന്റേതാണെന്ന് തെളിയിക്കാനായില്ല. ഗൂഢാലോചന അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. എ.കെ. ശശീന്ദ്രന് മന്ത്രിസഭയില്‍ തിരികെയെത്തുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ 16 ശിപാര്‍ശകളാണുള്ളത്. ഇവ പരിശോധിച്ച് ആവശ്യമായ നടപടിക്ക് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി സെക്രട്ടറി തല സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!