ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍

തിരുവനന്തപുരം: ശബരിമല വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ നിർമിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. 2,263 ഏക്കര്‍ ഭൂമിയാണ് ഇവിടെയുള്ളത്. ഇവിടെ നിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്ററും കൊച്ചിയില്‍ നിന്ന് 113 കിലോമീറ്ററും ദൂരമാണുള്ളത്.

ഗ്രീന്‍ഫീല്‍ഡ് വിമാനത്താവത്തിന് നേരത്തെ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നെങ്കിലും ഇത് എവിടെ വേണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഇതിന് സ്ഥലം കണ്ടെത്തുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഹാരിസണ്‍ കമ്പനി മറിച്ചു വിറ്റതാണ് ഈ ഭൂമി. ഇപ്പോള്‍ കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!