ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കേരളത്തിലെത്തി

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കേരളത്തിലെത്തി. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ സര്‍ സംഘചാലക് ഇന്ന് സമൂഹത്തിലെ പൗരപ്രമുഖരുമായും വനിതാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. മുതിര്‍ന്ന കാര്യകര്‍ത്താക്കളുടെ യോഗത്തിലും പങ്കെടുക്കും. നാളെ രാവിലെ ഏഴിന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ സ്‌കൂള്‍തല വിദ്യാര്‍ത്ഥികളുടെ സാംഘിക്കില്‍ അദ്ദേഹം പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന യോഗ, സൂര്യനമസ്‌കാരം, ദേശഭക്തിഗാനാലാപനം എന്നിവയ്ക്ക് അദ്ദേഹം സാക്ഷ്യംവഹിക്കും.

നാളെ വൈകിട്ട് എറണാകുളത്തെത്തുന്ന സര്‍സംഘചാലക് 25ന് എറണാകുളം എളമക്കര ഭാസ്‌ക്കരീയം സെന്ററില്‍ നടക്കുന്ന പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ശിബിരത്തില്‍ പങ്കെടുക്കും. 26ന് വൈകുന്നേരം അദ്ദേഹം കൊല്ലം അമൃതാനന്ദമയി മഠത്തിലെത്തും. 27ന് നടക്കുന്ന മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷപരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. 28ന് രാവിലെ സര്‍സംഘചാലക് മടങ്ങും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!