രസീല രാജുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കും: ഇന്‍ഫോസിസ്

പുണെ (മഹാരാഷ്ട്ര): കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു (25)വിന്റെ കുടുംബത്തിന് കമ്പനി ഒരുകോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും നല്‍കും. രസീലയുടെ മരണവിവരമറിഞ്ഞ് പുണെയിലെത്തിയ ബന്ധുക്കളെയാണ് നഷ്ടപരിഹാരത്തുകയും ജോലിയും നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചത്. തിങ്കളാഴ്ച വൈകിട്ട് അച്ഛന്‍ രാജു, അമ്മാവന്‍ സുരേഷ്, ഇളയച്ഛന്‍ വിനോദ്കുമാര്‍ എന്നിവര്‍ പുണെയിലെത്തി. ഞായറാഴ്ച രാത്രിയിലാണ് ഹിന്‍ജെവാടിയിലെ ഓഫീസില്‍ രസീലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!