രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടങ്ങി

കണ്ണുര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റില്‍ കൂടുങ്ങി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. മുന്‍ എം.എല്‍.എ കെ.പി. കുഞ്ഞിക്കണ്ണന്‍, ഡി.സി.സി സെക്രട്ടറി സി.കെ. ശ്രീധരന്‍ തുടങ്ങിയവരും ലിഫറ്റില്‍ അകപ്പെട്ടു. അരമണിക്കൂറിനു ശേഷം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തിറക്കിയത്. കറന്റ് പോയതാണ് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!