എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ സോണ്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍ വികസന പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് പാലക്കാട്, തിരുവനന്തപുരം റെയില്‍വെ ഡിവിഷനുകള്‍ ചേര്‍ത്ത് എറണാകുളം ആസ്ഥാനമായി പുതിയ റെയില്‍വെ സോണ്‍ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിനോടും ആവശ്യപ്പെട്ടു.  തിരുവനന്തപുരം-തിരുനല്‍വേലി, നാഗര്‍കോവില്‍ -കന്യാകുമാരി ലൈനുകള്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വേര്‍പെടുത്തി മധുര ഡിവിഷനില്‍ ചേര്‍ക്കാനുള്ള നീക്കം തടയണമെന്നും ഇരുവര്‍ക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!