പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു… വിമര്‍ശവുമായി രാഹുല്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുമ്പോള്‍
വളര്‍ച്ചയുടെ മിക്ക മേഖലകളിലും ചൈന ഇന്ത്യയെ മറികടന്നതായും രാഹുല്‍ ട്വിറ്ററിലൂടെ  കുറ്റപ്പെടുത്തി. പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവെച്ച 9,860 കോടി രൂപയില്‍ ഏഴു ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കി കൊണ്ടിരിക്കുകയാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ചൈനയിലെ മത്സ്യബന്ധന ഗ്രാമമായ ഷേങ്‌ജെന്‍ മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോയും ട്വീറ്റിനൊപ്പം രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!