പാറമട ഇടിഞ്ഞുവീണ് രണ്ടു മരണം, ഏഴു പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്കു സമീപം മാരാരിമുട്ടത്ത് അനധികൃത പാറമട ഇടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു. മാലകുളങ്ങര സ്വദേശി ബിനില്‍ കുമാര്‍ (23), സേലം സ്വദേശി സതീഷ് എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്കു പരിക്കേറ്റു. ഏറ്റവും മുകളിലുളള പാറ പൊട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!