മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ യതീഷ് ചന്ദ്രയ്ക്ക് അപ്രതീക്ഷിത എതിരാളി

കൊച്ചി: പുതുവൈപ്പില്‍ സമരക്കാര്‍ക്കെതിരെ പോലീസ് അതിക്രമം പരിഗണിക്കുന്ന മനുഷ്യാവകാശ കമ്മിഷനു മുന്നില്‍ എസ്.പി. യതീഷ് ചന്ദ്രയ്ക്ക് അപ്രതീക്ഷിത എതിരാളി. ഏഴു വയസുകാന്‍ വെള്ളം കുടിപ്പിച്ചില്ലെന്ന് പറയാനാവില്ല. പുതുൈവപ്പിലുണ്ടായ പോലീസ് നടപടിയെ എസ്.പി കമ്മിഷനു മുന്നില്‍ ന്യായീകരിച്ചു. ഹൈക്കോടതിക്കു മുന്നില്‍ സംഘടിച്ച സമരക്കാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശനത്തിന്റെ ട്രയല്‍ റണ്‍ തടസപ്പെടുത്തിയപ്പോഴാണ് ഇടപെട്ടതെന്ന് എസ്.പി വ്യക്തമാക്കി. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം സമരത്തിനെത്തിയ തന്നെയും സഹോദരനെയും പോലീസ് തല്ലിയെന്ന് അലന്‍ ആവര്‍ത്തിച്ചു. ഇരുപക്ഷവും ദൃശ്യങ്ങള്‍ ഹാജരാക്കി വാദിച്ചപ്പോള്‍ കുടുതല്‍ ദൃശ്യങ്ങള്‍ തേടാനാണ് കമ്മിഷന്‍ തീരുമാനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!