സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച സ്വകാര്യ ബസ് സമരം അവസാനിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍തഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം തുടങ്ങിയത്. എന്നാല്‍, പുതുതായി മുന്നോട്ടു വച്ച ആവശ്യം മുഖ്യമന്ത്രിയും തള്ളി. ചര്‍ച്ചയ്ക്കുശേഷം ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഒരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറി ബസുകള്‍ ഓടിച്ചു തുടങ്ങിയതോടെയാണ് സമരം പിന്‍വലിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!