കേരളത്തെ പുകഴ്ത്തി രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തി വീണ്ടും രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇന്ത്യയുടെ പവര്‍ ഹൗസ് ആണെന്നുമാണ് രാഷ്ട്രതി പറഞ്ഞു.  ഡിജിറ്റല്‍ ഇന്ത്യയിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ടെക്‌നോ സിറ്റി രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോ സിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു രാം നാഥ് കോവിന്ദ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!