പ്രതിഭാ ഹരിക്ക് ‘ഹരിയെ’ വേണ്ട

പ്രതിഭാ ഹരിക്ക്  ‘ഹരിയെ’ വേണ്ട

ആലപ്പുഴ: ഭര്‍ത്താവ് ഹരിയില്‍ നിന്ന് വിവാഹമോചനം തേടി കായംകുളം എം.എല്‍.എ. പ്രതിഭാ ഹരി ആലപ്പുഴ കുടുംബകോടതിയെ സമീപിച്ചു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കെ.ആര്‍. ഹരിയില്‍ നിന്നുള്ള വിവാഹമോചനം തേടി പ്രതിഭ ഹര്‍ജി നല്‍കിയിരുന്നു. പത്തുവര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണെന്ന് പ്രതിഭയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതുസംബന്ധിച്ചു നടന്ന ആദ്യ കൗണ്‍സിലിങ് പരാജയപ്പെട്ടെങ്കിലും അടുത്തമാസവും നടത്തും. അഡ്വ. യു. പ്രതിഭ എം.എല്‍.എ. എന്ന് ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ പേര് തിരുത്തിയിട്ടുണ്ട്. ആലപ്പുഴ കുട്ടനാട്ടിലെ തകഴി സ്വദേശികളാണ് ഇരുവരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!