കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ഐ.എ.എസിനെ നിയമിച്ചു

ഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായരെ നിയമിച്ചു. കോഴിക്കോട് കലക്ടറായിരിക്കെ, എം.കെ. രാഘവന്‍ എം.പിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റി നിയമിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും പ്രശാന്ത് അവധിയില്‍ പ്രവേശിക്കുകയായിരുന്നു. കണ്ണന്താനം മന്ത്രിയായതോടെ പ്രശാന്തിനെ പ്രൈവറ്റ് സെക്രട്ടറിയായി പരിഗണിച്ചുവെങ്കിലും സംസ്ഥാന ഘടകത്തില്‍ നിന്നുള്ള എതിര്‍പ്പുകുള്‍ കാരണം നിളുകയായിരുന്നു. ഇന്നലെ ഉത്തരവ് പുറത്തിറങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!