മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അഴിമതി വിരുദ്ധ നേതാവായ അണ്ണാ ഹസാരെ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ഒരു പൊതു ചടങ്ങിലെ പ്രസംഗത്തിലാണ് അണ്ണാ ഹസാരെ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
കഴിഞ്ഞ മൂന്ന് കൊല്ലല്ലത്തിനിടെ, മുപ്പതോളം കത്തുകള്‍ താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു മറുപടി പോലും തിരികെ നല്കനുള്ള മര്യാദ നരേന്ദ്രമോഡി കാണിച്ചില്ലെന്നാണ് ഹസാരെയുടെ പരാതി. പ്രധാനമന്ത്രിക്കസേരയിലെത്തിയതിന്റെ ഈഗോ മോഡിയെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 23 ന് ദില്ലിയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം നടത്തുമെന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി നടത്തിയ റാലിയിലാണ് ഹസാരെയുടെ പ്രസംഗം.