ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി; കൊലപാതകത്തില്‍ 8 പേര്‍ പിടിയില്‍

ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി; കൊലപാതകത്തില്‍ 8 പേര്‍ പിടിയില്‍

തിരുവനന്തപുരം: ആര്‍.എസ്.എസ്. കാര്യവാഹ് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തുടങ്ങി.

ബി.ജെ.പി പേരെടുത്ത് ആരോപിച്ച മണിക്കുട്ടന്‍ അടക്കമുള്ളവരാണ് പിടിയിലായിട്ടുള്ളത്. കള്ളിക്കാടിനു സമീപം പുലിപ്പാറയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലുള്ള ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തി. പുലിപ്പാറയില്‍ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയത്. ആറംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിനു കിട്ടുന്ന സൂചന.

അര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍, ദീര്‍ഘ ദൂര യാത്രക്കാര്‍ പ്രതിസന്ധിയിലായി. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!