തോമസ് ചാണ്ടി: നിര്‍ണ്ണായക ചര്‍ച്ചകളില്‍ തലസ്ഥാനം

തോമസ് ചാണ്ടി: നിര്‍ണ്ണായക ചര്‍ച്ചകളില്‍ തലസ്ഥാനം

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം- സി.പി.ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇടതു മുന്നണി യോഗത്തിനു മുന്നോടിയായിട്ടു കൂടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍, മന്ത്രിയുടെ രാജി കഴിയുന്നതും വൈകിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍.സി.പി. മന്ത്രിസ്ഥാനം പാര്‍ട്ടിക്കു നഷ്ടപ്പെടാതിരിക്കാനുള്ള നീക്കളും എന്‍.സി.പി. നേതാക്കള്‍ സജീവമാക്കി. അധികം വൈകാതെ ഇടതു മുന്നണി യോഗം ചേര്‍ന്ന് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കും.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!