കൊലപാതകത്തിനു പിന്നില്‍ സി.പി.എമ്മെന്നും ബി.ജെ.പി, പങ്കില്ലെന്ന് സി.പി.എം

തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ ആര്‍.എസ്.എസ്. കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി. പങ്കില്ലെന്ന് സി.പി.എം

സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമ തേര്‍വാഴ്ചയാണ് നടക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകനായ മണിക്കുട്ടന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്. സംസ്ഥാനത്തെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു. സി.പി.എം ചെറുവയ്ക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഗിരീഷ് ലാല്‍, സി.ഐ.ടി.യു. തൊഴിലാളികളായ വിജിത്, അഖില്‍, സി.പി.എം പ്രവര്‍ത്തകരായ മണിക്കുട്ടന്‍, എബി, സിബി, കിങ്ങിണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ജില്ലാ അധ്യക്ഷന്‍ എസ്. സുരേഷും ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം ആക്രമണത്തില്‍ കലാശിച്ചത്. കുഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനി നിവാസികള്‍ക്കിയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നും ആനാവൂര്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!