പി. ജയരാജനെതിരെ അച്ചടക്ക നടപടി, പ്രതിഷേധവുമായി നേതാവ് ഇറങ്ങിപ്പോയി

പി. ജയരാജനെതിരെ അച്ചടക്ക നടപടി, പ്രതിഷേധവുമായി നേതാവ് ഇറങ്ങിപ്പോയി

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ അച്ചടക്ക വാളോങ്ങി സംസ്ഥാന നേതൃത്വം. പുറച്ചേരി ഗ്രാമീണ കലാവേദിയുടെ ബാനറില്‍ പ്രദീപ് കടയപ്രം നിര്‍മ്മിച്ച ഡോക്യുമെന്ററി ജയരാജനെ സ്വയം മഹത്വവത്കരിക്കുന്നതാണെന്ന് സംസ്ഥാന സമിതി വിലയിരുത്തി. രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ജയരാജനെതിരേ പ്രമേയം പാസാക്കുകയും ചെയ്തു. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധമറിയിച്ച് പി.ജയരാജന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
സ്വന്തമായി മഹത്വവല്‍ക്കരിക്കാന്‍ ജീവിത രേഖയും പാട്ടുകളും പുറത്തിറക്കിയ ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നത്. കമ്മ്യൂണിസ്റ്റ് രീതികളില്‍ നിന്ന് വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാകില്ല. ഇക്കാര്യം കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!