മേഘാലയയില്‍ വീണ്ടും രാജി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയിലേക്ക്

ഷില്ലോങ്: മേഘാലയയില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ എ.എല്‍. ഹെക്ക് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഹെക്കിനൊപ്പം മൂന്നു എം.എല്‍.എമാര്‍ കൂടി ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന ഘടകം അവകാശപ്പെട്ടു.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനറും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ തുടങ്ങിയവര്‍ ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷിബുന്‍ ലിങ്‌ഡോ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!