തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള വഴി: അന്വേഷണം വേണമെന്ന് യുവജന വിഭാഗവും

കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് പൊതുഫണ്ടു ചെലവഴിച്ച് റോഡ് നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് എന്‍.സി.പി യുവജന സംഘടന.  ഉഴവൂര്‍ വിജയനെ മരണത്തിന് മുന്‍പ് ഭീഷണിപെടുത്തിയ നേതാവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും  നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് പ്രമേയത്തില്‍ ആവശ്യപ്പെടും. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ എന്‍.സി.പി യിലെ ഭൂരിഭാഗം ജില്ലാകമ്മിറ്റികളും   രംഗത്തെത്തിയതിന് പിന്നാലെയാണ് യുവജന സംഘടനയും പരസ്യ പ്രതികരണം ഉയര്‍ത്തുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!