ആം ആദ്മി രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, പിന്നാലെ പൊട്ടിത്തെറി

ഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഇന്‍സ്റ്റിറ്റിയുട്ട് മുന്‍ ഡയറക്ടര്‍ എന്‍.ഡി. ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, പാര്‍ട്ടി പ്രവര്‍ത്തകനായ സഞ്ജയ് സിംഗ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥാപക നേതാവുകൂടിയായ കുമാര്‍ വിശ്വാസ് രംഗത്തെത്തി. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷയാണിതെന്നും രക്ഷസാക്ഷിത്വം അംഗീകരിക്കുന്നതായും കുമാര്‍ ബിശ്വാസ് പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!