കെപിസിസി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു

തിരുവനന്തപുരം: കെപിസിസി വക്താവ് സ്ഥാനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രാജിവച്ചു. കെ. മുരളീധരന്റെ നിശിത വിമര്‍ശനങ്ങള്‍ക്കു രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയശേഷമാണ് രാത്രി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് രാജിക്കത്ത് നല്‍കിയത്. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിച്ച നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കെ. മുരളീധരന്‍ വ്യക്തമാക്കി. വീട്ടുകാര്‍ സംസാരിക്കുന്നിടത്തു കുശിനിക്കാര്‍ സംസാരിക്കേണ്ട. താന്‍ അനാശാസ്യക്കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയില്ല. പാര്‍ട്ടിക്ക് പറയാനുള്ളത് പ്രസിഡന്റ് പറയും. മറ്റുള്ളവര്‍ കുരയ്‌ക്കേണ്ടെന്ന് മുരളീധരന്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് മുരളീധരനെതിരെ രാജ്‌മോഹന്‍ രംഗത്തെത്തിയത്. നിശിതമായി മുരളീധരനെ വിമര്‍ശിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരോക്ഷമായി ഉമ്മന്‍ ചാണ്ടിയെയും ആക്രമിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!