കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതു പോലെയാണ് മുരളീധരന്‍ ഇപ്പോള്‍ ചെയ്യുന്നത്… വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും

തിരുവനന്തപുരം: കെ. മുരളീധരന്‍ എം.എല്‍.എയ്‌ക്കെതിരേ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതു പോലെയാണ് മുരളീധരന്‍ ഇപ്പോള്‍ ചെയ്യുന്നത്. കെ. കരുണാകരന്റെ ശ്രാദ്ധ ദിനത്തില്‍ മകനായ കെ. മുരളീധരന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉപേക്ഷിച്ച് ഷാര്‍ജയില്‍ വിമത സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. മുരളീധരന്‍ യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് താന്‍ പ്രതികരിച്ചത്. മുമ്പും പാര്‍ട്ടിയെ അപമാനിച്ചവര്‍ക്കെതിരേ താന്‍ പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവിന്റെ ജോലിയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും മുരളീധരന്‍ കോണ്‍ഗ്രസ്സിനെതിരേ പറഞ്ഞിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!