ശ്രീകാര്യത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; ഞായറാഴ്ച ഹര്‍ത്താല്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തനെ വെട്ടി കൊലപ്പെടുത്തി. ആര്‍.എസ്.എസ്. ശാഖാ കാര്യ വാഹക് കല്ലമ്പള്ളി വിനായക നഗറില്‍ കുന്നില്‍ വീട്ടില്‍ രാജേഷ് (34) ആണ് കൊലചെയ്യപ്പെട്ടത്.

രാത്രിയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ, ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ആക്രമിക്കുകയായിരുന്നു. ഇടതു കൈ വെട്ടിമാറ്റപ്പെട്ടു. ശരീരത്തില്‍ നാല്‍പ്പതില്‍ അധികം വെട്ടുകള്‍ ഏറ്റുവെന്നാണ് പ്രാഥമിക വിവരം ആദ്യം മെഡിക്കല്‍ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിക്കപ്പെട്ട രാജേഷ്മരണപ്പെട്ടു.

ആണ് ശ്രീകാര്യം കരിമ്പുകോണത്തു വച്ച് അക്രമി സംഘം വാള് കൊണ്ട് കൈ വെട്ടി കൊലപ്പെടുത്തിയത്

സി.പി.എം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് ആക്രമണത്തിനും കൊലപാതകത്തിനും പിന്നിലെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു . ആക്രമണകാരണം അറിവായിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള വന്‍ സംഘംക്യാമ്പ് ചെയ്യുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!