രജനീകാന്തിന്റെ രാഷ്ട്രീയ തീരുമാനം 31ന്

രജനീകാന്തിന്റെ രാഷ്ട്രീയ തീരുമാനം 31ന്

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് ഡിസംബര്‍ 31ഓടെ അവസാനമായേക്കും. തന്റെ തീരുമാനം 31ന് പ്രഖ്യാപിക്കുമെന്ന് ആരാധകസംഗമത്തില്‍ അദ്ദേഹം അറിയിച്ചു.രാഷ്ട്രീയത്തില്‍ ഞാന്‍ പുതിയ ആളല്ല. എന്നാല്‍, എന്റെ രാഷ്ട്രീയ പ്രവേശം വൈകുകയായിരുന്നു. ഒരാള്‍ക്ക് രാഷ്ട്രീയത്തെ കുറിച്ച് കാഴ്ചപ്പാട് ഉണ്ടാവണം. രാഷ്ട്രീയം എന്നാല്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളതായിരിക്കണം. അതിനാല്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം എന്നും രജനീകാന്ത് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!