ജെ.എസ്.എസ്. പിളര്‍പ്പിലേക്ക്… രാജന്‍ ബാബു ബി.ജെ.ഡി.എസിലേക്ക്, ഷാജു ആര്‍ക്കൊപ്പം ?

k k shaju, rajan babu itemആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായുള്ള അടുപ്പത്തിന്റെ പേരില്‍ യു.ഡി.എഫില്‍ വിമര്‍ശിക്കുപ്പെടുന്ന എ.എന്‍. രാജന്‍ ബാബു ബി.ജെ.ഡി.എസിന്റെ തലപ്പത്തേക്ക്. രാജന്‍ബാവുവിനൊപ്പമുള്ളവര്‍ ബി.ജെ.ഡി.എസിലെത്തതിരിക്കാന്‍, യു.ഡി.എഫില്‍ കരു നീക്കം തുടങ്ങി. കെ.കെ. ഷാജുവിനെയും കൂട്ടരെയും ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ്.

ബി.ജെ.പിയോട് അടുത്ത്, പുതിയ പാര്‍ട്ടി രൂപീകരിച്ച എസ്.എന്‍.ഡി.പിയെയും വെള്ളാപ്പള്ളിയെയും സഹായിച്ചതോടെ, രാജന്‍ ബാബുവ് യു.ഡി.എഫിലെ സഹനേതാക്കള്‍ക്ക് അപ്രീയനായിക്കഴിച്ചു. രാജന്‍ ബാബുവിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. ഉമ്മാന്‍ ചാണ്ടി വിഭാഗത്തിന് ഇതിനോട് യോജിപ്പില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, അനുകൂലിക്കേണ്ട നിലയിലാണ്. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് ഭരണഘടന തയാറാക്കിയപ്പോള്‍, എസ്.എന്‍. ട്രസ്റ്റിന്റെ നിയമോപദേഷ്ടാവാണെന്ന് രാജന്‍ ബാബു പറഞ്ഞ ന്യായീകരണം ഇക്കുറി കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നുമില്ല.

യു.ഡി.എഫ് വിടുന്ന കാര്യം ആലോചിക്കാന്‍ ജെ.എസ്.എസ് സെന്റര്‍ വിളിക്കണമെന്ന് രാജന്‍ ബാബു പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്കാണെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ബി.ജെ.ഡി.എസിന്റെ നേതൃസ്ഥാനത്തേക്ക് രാജന്‍ ബാബുവിന്റെ പേര് പരിഗണിക്കുന്നുവെന്ന വിവരം എസ്.എന്‍.ഡി.പി ക്യാമ്പുകള്‍ വ്യക്തമാക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്കും സഹകരിക്കുന്ന മറ്റു സമുദായങ്ങള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ഒരു പക്ഷേ, രാജന്‍ബാബു ഭാരവാഹിയുമാകും.

രാജന്‍ബാബു ശത്രു പാളയത്തിലേക്ക് ചേക്കേറുമെന്ന് വ്യക്തമായതോടെ ജെ.എസ്.എസിലുള്ളവരെ ഒപ്പം നിര്‍ത്താനുള്ളനീക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. രാജന്‍ ബാബുവിനൊപ്പം നിലകൊള്ളുന്ന കെ.കെ. ഷാജുവിനെ കോണ്‍ഗ്രസില്‍ എത്തിക്കാനാണ് ആലോചന. കോണ്‍ഗ്രസിലേക്ക് വരാന്‍ ഷാജു നേരത്തെ മുന്നോട്ടു വച്ച ഉപാധികള്‍ ഇപ്പോഴും നേതാക്കള്‍ക്ക് സ്വീകാര്യമല്ല. പുതിയ ഫോര്‍മൂല ഉണ്ടാക്കുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതൃത്വം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!