രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്

ഗുജറാത്ത് : പ്രളയദുരിത പ്രദേശം ബനസ്‌കന്ധ മേഖല സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. കല്ലേറില്‍ രാഹുലിന്റെ വാഹന വ്യൂഹത്തിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നും ഇത്തരം ആക്രണങ്ങള്‍കൊണ്ടെന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!