ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും അഹംഭാവവും കോണ്‍ഗ്രസിനെ തകര്‍ത്തെന്നു രാഹുല്‍ ഗാന്ധി

ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും അഹംഭാവവും കോണ്‍ഗ്രസിനെ തകര്‍ത്തെന്നു രാഹുല്‍ ഗാന്ധി

കാലിഫോര്‍ണിയ: ജനങ്ങളില്‍നിന്നുള്ള അകല്‍ച്ചയും അഹംഭാവവും കോണ്‍ഗ്രസിനെ തകര്‍ത്തെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് നിരോധിച്ചതും ആളുകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നതുമാണോ പ്രധാനമന്ത്രി പറയുന്ന പുതിയ ഇന്ത്യയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാലിഫോര്‍ണിയയില്‍ ചോദിച്ചു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2012–ഓടെ പാർട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാർഷ്ഠ്യ മനോഭാവമാണു കോൺഗ്രസിനെ ജനങ്ങളിൽനിന്ന് അകറ്റിയതെന്നു രാഹുൽ അഭിപ്രായപ്പെട്ടു. ധ്രുവീകരണത്തിന്റെ രാഷ്ട്രീയം അതിന്റെ ഏറ്റവും മ്ലേച്ഛമായ നിലയിലാണ് ഇന്ത്യയില്‍ നടമാടുന്നത്. ഇത് വളരെ ആപത്കരമാണ്. ഇത് ജനങ്ങളെ ഒറ്റപ്പെടുത്തുകയും അവരെ തീവ്രവാദ ആശയങ്ങളിലേക്ക് വഴിതെറ്റിക്കാനും ഇടവരുത്തും- രാഹുല്‍ ഗാന്ധി പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നും രാഹുൽ പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!