കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍

ഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കിയതായി കേരളത്തിന്റെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് പറഞ്ഞു. നേതാക്കളുടെ പരസ്യ പ്രസ്താവനകളെ ഹൈക്കമാന്‍ഡ് ഗൗരവമായി കാണുന്നു. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളിലാണ് പറയേണ്ടത്. നേതാക്കളുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും മുകുള്‍ വാസ്‌നിക്ക് പറഞ്ഞു. പാര്‍ട്ടി സ്ഥാപകദിനത്തില്‍ സംസ്ഥാനത്തെ ഗ്രൂപ്പ് പോര് തെരുവുയുദ്ധത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് അടിയന്തരമായി ഇടപ്പെട്ടിരിക്കുന്നത്.

കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഒരു സംഘം ആക്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി തീരുമാനിച്ചു.സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ വി.എം.സുധീരന്‍ കൊല്ലം ഡിസിസിക്ക് നിര്‍ദ്ദേശം നല്‍കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!