ഷുഹൈബ് വധം: ആകാശ് പാര്‍ട്ടിക്കാരന്‍ തന്നെ, പങ്ക് പാര്‍ട്ടി അന്വേഷിക്കുമെന്ന് ജയരാജന്‍

ഷുഹൈബ് വധം: ആകാശ് പാര്‍ട്ടിക്കാരന്‍ തന്നെ, പങ്ക് പാര്‍ട്ടി അന്വേഷിക്കുമെന്ന് ജയരാജന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. എന്നാല്‍, കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് അന്വേഷിക്കും. പോലീസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്ന് ജയരാജന്‍ പറഞ്ഞു.
സമരനാടകം തുടരാനാണ് ഇന്ന് യു.ഡി.എഫ് ബഹിഷ്‌കരണ നാടകം നടത്തിയത്. ഇതിനു കൂടെ കൂടാന്‍ മുസ്ലീം ലീഗും ചേര്‍ന്നത് പരിതാപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!