താരം തയാറെടുക്കുന്നത് ജന്മദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാനോ ?

താരം തയാറെടുക്കുന്നത് ജന്മദിനത്തില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കാനോ ?

ചെന്നൈ: രാഷ്ട്രീയ അരങ്ങേറ്റം ജന്മദിനമായ നവംബര്‍ ഏഴിന് കമലഹാസര്‍ പ്രഖ്യാപിക്കുമോ ? ഇത്തരത്തിലൊരു സൂചന നല്‍കുന്നത് പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്ന കോളമാണ്. തയാറായിരിക്കൂ, എല്ലാം നവംബര്‍ ഏഴിനു പറയുമെന്ന തലക്കെട്ടോടെയാണ് ഇത്തവണത്തെ താരത്തിന്റെ പംക്തി. ഒരു വലിയ യുവശക്തി കാത്തിരിക്കുകയാണ്. അവരെ ഏകോപിപ്പിക്കാനുള്ള കര്‍ത്തവ്യം എന്നില്‍ സംജാതമായിരിക്കുന്നു. അവര്‍ക്കായി എല്ലാ കാര്യങ്ങളും ഞാന്‍ നവംബര്‍ ഏഴിനു പറയുമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!