സി.പി.എം സി.പി.ഐ തര്‍ക്കം മൂന്നാറില്‍ ശക്തിപ്പെടുന്നു; വനം, റവന്യൂ വകുപ്പുകള്‍ക്കെതിരെ രാജേന്ദ്രന്‍

ദേവികുളം: മൂന്നാറില്‍ മറ്റാരോ നിര്‍ദേശിക്കുന്നതുപോലെയാണ് സബ് കലക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് എസ്. രാജേന്ദ്രന്‍ എം.എല്‍.എ. മൂന്നാറിലെ പ്രശ്‌നങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ സങ്കീര്‍ണമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത. ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കലക്ടര്‍ കോപ്പിയടിച്ചാണ് ഐ.എ.എസ് പാസായതെന്നും എം.എല്‍.എ പരിഹസിച്ചു. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ മൂന്നാറില്‍ നടപ്പാക്കുന്നില്ല. പകരം സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ഇതോടെ തോമസ് ചാണ്ടി വിഷയത്തില്‍ തുടങ്ങിയ സി.പി.ഐ- സി.പി.എം തര്‍ക്കം മൂന്നാറില്‍ ശക്തിപ്പെടുകയാണ്.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!