എം.പി വീരേന്ദ്ര കുമാര്‍ എം.പിയെ പുറത്താക്കി

തൃശൂര്‍: ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം.പി വീരേന്ദ്ര കുമാര്‍ എം.പിയെ നിതീഷ് കുമാര്‍ പുറത്താക്കി. സംസ്ഥാന കമ്മിറ്റി അംഗവും തൃശൂര്‍ സ്വദേശിയുമായ എ.എസ് രാധാകൃഷ്ണനെ സംസ്ഥാന പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ബിഹാറില്‍ നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെ പരസ്യമായി എതിര്‍ത്തയാളാണ് വീരേന്ദ്രകുമാര്‍. തന്റെ രാജ്യസഭാംഗത്വം രാജിവയ്ക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകേയാണ് വീരേന്ദ്രനെതിരായ നടപടി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!